May 17, 2026

ജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

0
IMG-20221127-WA00212.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജില്ലാ സ്ക്കൂൾ റവന്യു കലോത്സവം ലോഗോ പ്രകാശനം ചെയ്തു. മാനന്തവാടി ജി.കെ.എം. ഹയർസെക്കണ്ടറി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി പ്രകാശന കർമ്മം നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാദർ സണ്ണി മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷമാരായ  അഡ്വ: സിന്ധു സെബാസ്റ്റ്യൻ,വിപിൻ വേണുഗോപാൽ, പി.വി.എസ്. മൂസ, കൗൺസിലർമാരായ പി.വി.ജോർജ്, എം.നാരായണൻ, സ്കൂൾ പ്രിൻസിപ്പാൾ മാർട്ടിൻ എൻ.പി, വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ലിൻസി, സെന്റ് ജോസഫ് ടി.ടി.ഐ. പ്രിൻസിപ്പാൾ അന്നമ്മ മേഴ്സി ആന്റണി, പബ്ളിസിറ്റി കൺവീനർ നജീബ് മണ്ണാർ തുടങ്ങിയവർ സംസാരിച്ചു. ഉള്ള്യേരി സ്വദേശിയും ചിത്രകാരനുമായ അനീഷ് പുത്തൻച്ചേരിയാണ് ലോഗോ ഡിസൈൻ ചെയ്തത്. ഡിസംബർ 6 മുതൽ 9 വരെയാണ് ജില്ലാ റവന്യു സ്കൂൾ കലോത്സവം മാനന്തവാടിയിൽ വെച്ച് നടക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *