August 7, 2026

വയനാട് യുണൈറ്റഡ് എഫ്. സി ക്ക് വിജയത്തുടക്കം

0
IMG-20221127-WA00262.jpg
By ന്യൂസ് വയനാട് ബ്യൂറോ
മലപ്പുറം: കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്കോർ ലൈൻ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ്ൽ കോട്ടപ്പടി സ്റ്റേഡിയത്തിൽ 
 നടന്ന എ ഗ്രൂപ്പ്‌ മത്സരത്തിൽ എംകെ സ്പോർട്ടിങ് ക്ലബ് ആലപ്പുഴയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. വയനാട് യുണൈറ്റഡ് എഫ്. സി കരുത്തുകാട്ടി.
വയനാടിന് യുണൈറ്റഡ് ന് വേണ്ടി ടീം ക്യാപ്റ്റൻ ശ്രീജിത്ത്മേപ്പാടി, റിസ്വാൻ എന്നിവർ ഗോളുകൾ നേടി,.മാൻ ഓഫ് ദി മാച്ചും ശ്രീജിത്ത്മേപ്പാടിയാണ്.
മുൻ സന്തോഷ് ട്രോഫി താരമായിരുന്ന ഹെഡ് കോച്ച് സനുഷ് രാജിന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ സ്റ്റേഡിയത്തിൽ കഠിനപരിശീലനം നടത്തിചുരമിറങ്ങിയ , വയനാട്ടിലെ പ്രഥമ പ്രൊഫഷണൽ ക്ലബ്ബിന്റെ ഈ സീസണിലെ ആദ്യമാച്ച് തന്നെ വിജയിക്കാനായത് വയനാടൻ ഫുട്ബാളിന് പ്രതീക്ഷനൽകുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *