June 26, 2026

പാചകപ്പുരയും സ്റ്റോർ റൂമും ഉദ്ഘാടനം ചെയ്തു

0
IMG-20221129-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ :ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ അനുവദിച്ച കിച്ചൺ കം സ്റ്റോറിൻ്റെ ഉദ്ഘാടനം മാനന്തവാടി എം.എൽ.എ ഒ.ആർ കേളു നിർവ്വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ബ്ലോക് ഡിവിഷൻ മെമ്പർ പി.കെ അമീൻ, വാർഡ് മെമ്പർമാരായ സി.വി രമേശൻ, കെ.കെ.സി മൈമൂന, മാനന്തവാടി എ.ഇ.ഒ ഗണേഷ് ,നൂൺ മീൽ ഓഫീസർ സന്തോഷ്,എം .പി .ടി .എ പ്രസിഡണ്ട് റീന ടീച്ചർ,എസ്.എം.സി.ചെയർമാൻ സുമേഷ്, സീനിയർ അസിസ്റ്റൻ്റ് ശ്രീലത .പി ,സ്റ്റാഫ് സെക്രട്ടറി ഗോവിന്ദ രാജ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് നാസർ.എസ് സ്വാഗതവും, ഹെഡ് മാസ്റ്റർ ശശി. പി.കെ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *