June 26, 2026

ജനപ്രതിനിധികളുടെ സംഗമം നടത്തി

0
IMG-20221129-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
       

മീനങ്ങാടി:യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനത്തിലെ അംഗങ്ങളിൽ നിന്ന് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം മീനങ്ങാടി അരമനയിൽ നടത്തി. ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാദർ ഡോ. മത്തായി അതിരംപുഴ, 
പാറേക്കര പാലോസ് കോർ – എപ്പിസ്ക്കോപ്പ, ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ, ബേബി വാളങ്കോട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു . ജനപ്രതിനിധികളെ പ്രതിനിധീകരിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയൻ മറുപടി പ്രസംഗം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *