June 26, 2026

കെ.എസ്. ആർ. ടി. സി. ബസ്സും കാറും കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്

0
IMG_20221129_101036.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കെ.എസ്.ആർ.ടി.സി ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്കേറ്റു. മൂളിത്തോട് സ്വദേശികളായ ബെന്നി (51), സുലൈമാൻ(40), കമ്മന സ്വദേശിനി പ്രമീള (71), സുനിൽ (32),എന്നിവർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.ഇവരെ കൂടാതെ രണ്ടുപേർ പ്രാഥമിക ചികിത്സ തേടിയ ശേഷം മടങ്ങി . ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ ബാവലിക്കും കാട്ടിക്കുളത്തിനും ഇടയിലായിരുന്നു അപകടം. മൈസൂരിൽ നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ്സും, മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപെട്ടത്. മാനന്തവാടിയിൽ നിന്നെത്തിയ അഗ്നി രക്ഷയൂണിറ്റും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.അപകടത്തിൽ കാറിനകത്ത് കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരാണ് ഏറെ പരിശ്രമിച്ച് പുറത്തെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *