August 7, 2026

ലക്കിടിയിൽ വിനോദ യാത്രക്ക് പോയ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്

0
IMG_20221202_095933.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടി: ലക്കിടിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു. സുൽത്താൻ ബത്തേരി മാതമംഗലം സ്കൂളിലെ കുട്ടികളുമായി എറണാകുളത്തേക്ക് വിനോദയാത്ര പോയ ബസും, മലപ്പുറത്ത് നിന്നും വയനാട്ടിലേക്ക് വരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികരായ അശ്വിൻ, മുഹമ്മദ്, ആലിഫ്, അമീറുദ്ദീൻ, നാദിർ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. മഞ്ചേരി, കോട്ടയം, കോഴിക്കോട് സ്വദേശികളാണിവർ. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ബസ് യാത്രികരായ കുട്ടികൾ സുരക്ഷിതരാണ്. രാവിലെ 7.30 ഓടെയായിരുന്നു അപകടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *