April 25, 2024

സിദ്ധ ദിനാചാരണത്തിന് തുടക്കമായി

0
Img 20221202 142104.jpg
കമ്പളക്കാട് :സിദ്ധ ദിനാചാരണത്തിന്റെ മുന്നോടിയായി
കൊഴിഞ്ഞങ്ങാട് കോളനിയിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സും, പോസ്റ്റർ പ്രദർശനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.”ആരോഗ്യപരമായ ജീവിതത്തിനു പോഷക മൂല്യമുള്ള സിദ്ധ ഭക്ഷണ ശീലങ്ങൾ ” എന്നതാണ്  ഈ  വർഷത്തെ  സിദ്ധ  ദിന സന്ദേശം. ഗോത്ര മൂല്യ  വർധക ഉൽപ്പന്ന പരിശീലന പരിപാടിയുടെ  ഭാഗമായി  വയനാടൻ കാടുകളിലെ  നെല്ലിക്കയും, തേനും ഉപയോഗിച്ച് കൊണ്ട് സിദ്ധയിലെ  കായ  കല്പ ഭക്ഷണ ശീലങ്ങളിൽ  ഒന്നായ 'നെല്ലിക്ക തേൻ' പാചക പരിശീലനവും ഇതോടൊപ്പം സംഘടിപ്പിച്ചു.ഡോ: അരുൺ ബേബി ക്യാമ്പിന് നേതൃത്വം കൊടുത്തു. സുർജിത്ത്, ട്രൈബൽ പ്രൊമോട്ടർ മഹേഷ്‌ തുടങ്ങിയവർ  പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *