October 13, 2026

സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂളില്‍ ഗോത്രഫെസ്റ്റ് 2022 സംഘടിപ്പിച്ചു

0
IMG_20221202_155435.jpg
By ന്യൂസ് വയനാട് ബ്യൂറോ
പോരൂര്‍: സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്‌കൂളില്‍ ഗോത്രഫെസ്റ്റ്2022 നടത്തി. മാനന്തവാടി രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ.സിജോ ഇളംകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ജയിംസ് കുന്നത്തേട്ട് അധ്യക്ഷത വഹിച്ചു. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എത്സി ജോയ് മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്‌സി ഷാജു, തവിഞ്ഞാല്‍ പഞ്ചായത്ത് അംഗങ്ങളായ റോസമ്മ ബേബി, മനോഷ് ലാല്‍, പി.എ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. മാനന്തവാടി എഇഒ എം.എം. ഗണേഷ്‌കുമാര്‍, സൂപ്രണ്ട് ടി.ഡി. ശ്രീലന്‍, ടിഡിഒ ഇസ്മായില്‍, ബിപിഒ അനൂപ്കുമാര്‍ എന്നിവര്‍ വിശിഷ്ട വ്യക്തികളെ ആദരിച്ചു. ഉപജില്ലാ മേള വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പിടിഎ പ്രസിഡന്റ് ഷിജോ ജോസഫ്, എംപിടിഎ പ്രസിഡന്റ് ഉഷ സജി, പ്രോഗ്രാം കണ്‍വീനര്‍ കേളു വൈദ്യര്‍ എന്നിവര്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.എം. ബീന സ്വാഗതവും എസ്ആര്‍ജി കണ്‍വീനര്‍ ടോം ജോസഫ് നന്ദിയും പറഞ്ഞു. ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികള്‍ അരങ്ങേറി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *