June 6, 2026

ജി.എച്ച്:എസ്.എസ് തരുവണ സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

0
IMG_20221203_140336.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: കലാകായിക സർഗ്ഗാത്മക വേദികളിലും ശാസ്ത്ര പ്രവൃത്തിപരിചയമേളകളിലും
ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ
മികവാർന്ന വിഭയങ്ങൾ നേടിയ
വിദ്യാർത്ഥി പ്രതിഭകളെ ജി.എച്ച്.എസ്.എസ്. തരുവണ സ്ക്കൂൾ പി.ടി.എ യും  പൗരാവലിയും ചേർന്ന്  ആദരിച്ചു.  പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം വാർഡ്മെമ്പർ സീനത്ത് വൈശ്യൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് 
റഫീഖ് മക്കി അദ്ധ്യക്ഷത വഹിച്ച 
അനുമോദനയോഗത്തിൽ  പ്രിൻസിപ്പാൾ രജനി എസ്.കെ റിപ്പോർട്ടും അവതരിപ്പിച്ചു.
എസ്.എം.സി ചെയർമാൻ നൗഫൽ പള്ളിയാൽ, എം.കെ സന്തോഷ്മാസ്റ്റർ, കമ്പ അബ്ദുള്ള, കെ.സി ആലി, മമ്മു മാസ്റ്റർ, സൗദ, സ്ക്കൂൾ ചെയർമാൻ ജോവൽ, സ്ക്കൂൾ ലീഡർ നൗറയാസ്മിൻ  എന്നിവർ ആശംസകൾ നേർന്നു. 
138 വിദ്യാർത്ഥികൾക്ക് മൊമന്റോയും 
സ്കൂളിൽ നടന്ന മിനി വേൾഡ്കപ്പ് വിജയികൾക്ക്  മെഡലുകളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ജീറ്റോ ലൂയിസ് സ്വാഗതവും, സ്റ്റാഫ് സിക്രട്ടറി മുഹമ്മദലി.കെ.എ  നന്ദിയും പറഞ്ഞു. തുടർന്ന്  പായസ വിരെണവും തരുവണ ടൗണിൽ വിദ്യാർത്ഥികളുടെ ആഹ്ലാദ പ്രകടനവും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *