June 13, 2026

ജില്ല കുടുംബശ്രീ മിഷന്‍:ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ നിയമനം

0
GridArt_20220518_1659499262.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലയില്‍ കുടുംബശ്രീ മിഷനില്‍ നിലവില്‍ ഒഴിവുള്ള ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം. അയല്‍ക്കൂട്ട അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗംങ്ങള്‍ ആയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി  20ും 35 നും മദ്ധ്യേ. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക്് മുന്‍ഗണന. ബി.സി 1, ബി.സി 2, ബി.സി 3 എന്നീ തസ്തികകളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യത-യഥാക്രമം അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം/ പി.എച്ച്.എസ്.ഇ (അഗ്രി, ലൈവ്സ്റ്റോക്ക്)/. ബി.സി 3 ന് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്.ഓഫീസ്) നിര്‍ബന്ധം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഫോറം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നോ www.kudumbashree.org വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12. പരീക്ഷാഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, വയനാട് ജില്ലയുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, ആശ്രയ കുടുംബാംഗം/ഭിന്നശേഷി/ട്രാന്‍സ് ജെന്റര്‍/ എസ്.സി/ എസ്.റ്റി. എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യണം. വിലാസം:ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, 2-ാം നില, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍ വശം, കല്‍പ്പറ്റ നോര്‍ത്ത്, പിന്‍കോഡ് 673122 .ഫോണ്‍: 04936 299370, 04936206589.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *