October 11, 2026

32-മത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്തക്കും, കുമിത്തക്കും ഗോൾഡ് മെഡൽ നേടി ആൻസ്റ്റ്യൻ കെ ഷജിൽ

0
IMG_20221205_184350.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : കബനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന 32-മത് വയനാട് ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ 10 വയസ് കാറ്റഗറിയിൽ കത്തക്കും, കുമിത്തക്കും ആൻസ്റ്റ്യൻ ഗോൾഡ് മെഡൽ നേടി .പുൽപ്പള്ളി അലൻ തിലക് കരാട്ടെ ക്ലബ്ബിലെ കരാട്ടെ മാസ്റ്റർ സെൻസി  സുരേഷാണ്  ആൻസ്റ്റ്യനെ  പരിശീലിപ്പിക്കുന്നത്.
നാലു വയസുമുതൽ കരാട്ടെ അഭ്യസിക്കുന്ന ആൻസ്റ്റ്യൻ രണ്ട് ഡാൻ ബ്ലാക്ക് ബെൽറ്റ്‌ നേടിയിട്ടുണ്ട്.പുൽപ്പള്ളി, കോളറാട്ടുകുന്ന് കുരിശുവിളയിൽ ഷജിൽ കെ സെബാസ്റ്റ്യന്റന്റെയും ജിനി ഷജിലിന്റെയും മകനാണ് ആൻസ്റ്റ്യൻ. നിരവധി വേദികളിൽ കാരാട്ടേ മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. സഹോദരി വിദ്യാർത്ഥിനിയായ അനിൽഡ .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *