July 16, 2026

സുൽത്താൻ ബത്തേരി നഗരസഭ വോളണ്ടിയർ മാരെ ആദരിച്ചു

0
IMG-20221205-WA00552.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : വോളണ്ടിയർ ദിനത്തോട് അനുബന്ധിച്ചു സുൽത്താൻ ബത്തേരി നഗര സഭയിലെ വോളണ്ടിയർമാരെ പൊന്നാട ആണി യിച്ചു ആദരിച്ചു. വാതിൽപടി സേവന 100 ഓളം വാതിൽ പടി വോളണ്ടിയർ മാർ നഗരസഭയുടെ ആദരം ഏറ്റുവാങ്ങി. മിനി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെർമാൻ ടി. കെ രമേശ്‌ ഉദ്ഘാടനം ചെയ്തു. സന്നദ്ധ സേവക ദിനത്തോട് അനുബന്ധ മായിട്ടാണ് ചടങ്ങ് നടത്തപെട്ടത് എന്നും, തുടർന്ന് ഇവരിലൂടെ നഗരസഭയിലെ വാതിൽപടി ഗുണഭോക്താക്കൾക്കുള്ള സേവനം എത്തിക്കുമെന്നും അറിയിച്ചു. പ്രസ്തുത ചടങ്ങിൽ നഗരസഭ ഡപ്യുട്ടി ചെയർ പേഴ്സൺ എൽസി പൗലോസ് 
അധ്യക്ഷത വഹിച്ചു സ്റ്റാന്റിംഗ് കമ്മിറ്റി ചെർമാൻ മാരായ, ഷാമില ജുനൈസ്,കെ. റഷീദ്, ലിഷ പി എസ് , സാലി പൗലോസ്, ടോം ജോസ് , കെ.സി.യോഹന്നാൻ , രാധാരവീന്ദ്രൻ,നാഗര സഭ സെക്രട്ടറി കെ. എം സൈനുദ്ധീൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. എം സജി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *