April 20, 2024

എൻഎസ്എസുക്കാരുടെ ചായക്കട ശ്രദ്ധേയമാകുന്നു

0
Img 20221207 Wa00242.jpg
മാനന്തവാടി: കലോത്സവ നഗരിയിലെ കവാടത്തിന് വലതു വശത്തായി കുട്ടികളൊരുക്കിയ ചായക്കട ശ്രദ്ധേയമാകുന്നു. എണ്ണ കടികളും,ഉപ്പിലിട്ടതും,കൂൾ ഡ്രിങ്സുമൊക്കെ ഒരുക്കി തകൃതിയിലാണ്കച്ചവടം നടക്കുന്നത്. കലോത്സവ ആതിഥേയരായ ജി കെ എം സ്കൂളിലെ എൻഎസ്എസ് യൂണിറ്റാണ് ഈ ചായക്കട ഒരുക്കിയിരിക്കുന്നത്. ഉപ്പിലിട്ടത് ഉൾപ്പെടെ എല്ലാം കുട്ടികൾ തന്നെയാണ് തയ്യാറാക്കിയത്.അധ്യാപകരായ നീതു റോസാണ് കുട്ടികളുടെ ഈ ചായക്കടക്ക് നേതൃത്വം നൽകുന്നത്. 20 ഓളം കുട്ടികളാണ് ചായക്കടയുടെ വിവിധ സെക്ഷനുകളിൽ ജോലി ചെയ്യുന്നത്. ഓലമേഞ്ഞും,മുള കൊണ്ടുമൊക്കെ ഹരിത ഭംഗിയോടെയാണ് ഈ ചായക്കട നിർമ്മിച്ചിട്ടുള്ളത്. ചായക്കടയിൽ നിന്നും വരുമാനം കിട്ടുന്ന പണം പൂർണ്ണമായും എൻഎസ്എസ് ചാരിറ്റി ഫണ്ടിലേക്കാണ് സ്വരൂപിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news