April 25, 2024

തോൽപെട്ടി ചെക്ക് പോസ്റ്റിൽ 31 പാക്കറ്റ് കർണ്ണാടക മദ്യവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു

0
Img 20221207 Wa00762.jpg
തോൽപെട്ടി: 
ക്രിസ്മസ് ന്യൂഇയർ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി തോൽപെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് പ്രിവൻ്റീവ് ഓഫീസർ കെ.എം.ലത്തീഫും സംഘവും നടത്തിയ വാഹന പരിശോധനയിൽ കെ എൽ O5 എ ടി 5226 നമ്പർ ടാറ്റാ മാജിക്‌ ഐറിസ് വാഹനത്തിൽ പനവല്ലി ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തിക്കൊണ്ടുപോവുകയായിരുന്ന 31 പാക്കറ്റ് (5.580 ലിറ്റർ) കർണ്ണാടക മദ്യവുമായി തിരുനെല്ലി പനവല്ലി സ്വദേശി സർവാണിക്കൽ വീട്ടിൽ മധുസൂദനൻ.സി ( 40) , പനവല്ലി കൊല്ലികോളനി സ്വദേശി ചാത്തൻ (38) എന്നിവരെ അറസ്റ്റ് ചെയ്ത് കേസെടുത്തു.
കർണ്ണാടക മദ്യം കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച ടാറ്റാ മാജിക്‌ ഐറിസ് വാഹനവും പിടിച്ചെടുത്തു.
വാഹനപരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം .ഇ , രാജേഷ്.എം. ജി.എന്നിവർ പങ്കെടുത്തു.പത്ത് വർഷം വരെ തടവ്ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മദ്യകടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് എക്സൈസ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *