June 6, 2026

ജില്ലാ കേരളോത്സവം ഇന്ന് വർണ്ണാഭമായ തുടക്കം

0
IMG_20221209_085843.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലാ കേരളോത്സവത്തിന് കൽപ്പറ്റ എന്‍.എസ്.എസ് സ്‌കൂളില്‍ ഇന്ന് തുടക്കമാകും. വൈകീട്ട് നാലിന് ടി. സിദ്ദിഖ് എം.എല്‍.എ  ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് മുഖ്യാതിഥിയാകും. കൽപ്പറ്റ എന്‍.എസ്.എസ് സ്‌കൂളില്‍ ഇന്ന് സ്റ്റേജിതര മത്സരങ്ങളും 10, 11 തീയതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. കായിക മത്സരങ്ങള്‍ ഡിസംബര്‍ 12,13,14 തീയതികളിലാണ്. ജില്ലയിലെ  വിവിധ വേദികളിലാണ് കായിക മത്സരങ്ങള്‍ നടക്കുക. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ മരവയല്‍ ജില്ലാ സ്റ്റേഡിയത്തിലാണ്. ഡിസംബര്‍ 11 ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്യും. ഒ.ആര്‍ കേളു എം.എല്‍.എ മുഖ്യാതിഥിയാകും.
   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *