April 24, 2024

കലോത്സവത്തിന് കൊടിയിറക്കം; മാനന്തവാടി ഉപജില്ലക്ക് ഓവറോൾ : ബത്തേരി വൈത്തിരി രണ്ടാം സ്ഥാനം പങ്കിട്ടു.ഹയർ സെക്കണ്ടറിയിൽ ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്, ഹൈസ്ക്കൂൾ തലത്തിൽ എം.ജി.എം മാനന്തവാടി ജേതാക്കൾ

0
Img 20221209 Wa0064.jpg
മാനന്തവാടി: നാല് ദിവസങ്ങളിലായി കണിയാരം ഫാ.ജി.കെ.എം.എച്ച്.എസ്.എസ്, സാൻജോ പബ്ലിക് സ്കൂൾ, സെന്‍റ് ജോസഫ്‌സ് ടി.ടി.ഐ എന്നിവിടങ്ങളിലായി നടന്ന 41ാം റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ ഉപജില്ലയിൽ മാനന്തവാടി ഓവറോൾ ചാമ്പ്യമാരായി. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ വിഭാഗങ്ങളിലായി 916 പോയന്‍റുമായാണ് മാനന്തവാടി ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായത്. 879 പോയന്‍റ് വീതം നേടി വൈത്തിരി ഉപജില്ലയും സുൽത്താൻ ബത്തേരി ഉപജില്ലയും രണ്ടാം സ്ഥാനം പങ്കിട്ടു.
ഹയർസെക്കൻഡറി ജനറൽ വിഭാഗത്തിൽ 96പോയന്‍റുമായി ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് ഓവറോൾ ചാമ്പ്യമാരായി. 2019ലെ തിരിച്ചുപിടിച്ച ഹയർസെക്കൻഡറി ഓവറോൾ ഇത്തവണയും പിണങ്ങോട് നിലനിർത്തുകയായിരുന്നു. ജി.എച്ച്.എസ്.എസ് മീനങ്ങാടി 88 പോയന്‍റുമായി രണ്ടാം സ്ഥാനം നേടി. എൻ.എസ്.എസ്.എച്ച്.എസ്.എസ് കൽപറ്റ 75 പോയന്‍റുമായി മൂന്നാം സ്ഥാനം നേടി. 74പോയന്‍റുമായി ജി.വി.എച്ച്.എസ്.എസ് മാനന്തവാടി നാലാം സ്ഥാനം നേടി. 
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ സ്കൂളുകളിൽ 111 പോയന്‍റുമായി എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടിക്കാണ് ഓവറോൾ. 2019ൽ കൽപറ്റ എൻ.എസ്.എസിന്‍റെ 22 വർഷത്തെ കുത്തക തകർത്ത് എം.ജി.എം നേടിയ ഹൈസ്കൂൾ വിഭാഗം ഓവറോൾ ഇത്തവണയും നിലനിർത്തികയായിരുന്നു. 96 പോയന്‍റ് നേടിയ മാനന്തവാടി ജി.വി.എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. 80പോയന്‍റുമായി ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് മൂന്നാം സ്ഥാനവും നേടി. 
യു.പി ജനറൽ വിഭാഗത്തിൽ സ്കൂളുകളിൽ 35 പോയന്‍റുമായി മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യന്മാരായി. 30 പോയന്‍റുമായി ഡബ്ല്യു.ഒ.യു.പി സ്കൂളും എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കൽപറ്റയും രണ്ടാം സ്ഥാനം പങ്കിട്ടു. എൽ.എഫ്.യു.പി.എസ് മാനന്തവാടി, എ.യു.പി.എസ് പടിഞ്ഞാറത്തറ, സെന്‍റ് ആന്‍റണീസ് എ.യു.പി.എസ് പഴൂർ എന്നീ സ്കൂളുകൾ 25 പോയന്‍റുമായി മൂന്നാം സ്ഥാനം നേടി. 
യു.പി വിഭാഗം സംസ്കൃതോത്സവത്തിൽ സ്കൂളുകളിൽ സെന്‍റ് തോമസ് എച്ച്.എസ് നടവയൽ, അസംപ്ഷൻ എ.യു.പി.എസ് ബത്തേരി എന്നിവർ 40 പോയന്‍റുമായി ഓവറോൾ പങ്കിട്ടു. സെന്‍റ് ജോസഫ്സ് യു.പി.എസ് കല്ലോടി 28 പോയന്‍റുമായി രണ്ടാമെതെത്തി. 20 പോയന്‍റുമായി എ.യു.പി.എസ് പടിഞ്ഞാറത്തറയും ജി.യു.പി.എസ് മാനന്തവാടിയും മൂന്നാം സ്ഥാനം പങ്കിട്ടു. 
ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ സ്കൂളുകളിൽ 63 പോയന്‍റുമായി ഫാ.ജി.കെ.എം.എച്ച്.എസ്.എസ് കണിയാരം ഓവറോൾ നേടി. ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ 50 പോയന്‍റുമായി റണ്ണറപ്പായി. 40 പോയന്‍റുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി മൂന്നാം സ്ഥാനം നേടി.
യു.പി അറബിക് കലോത്സവത്തിൽ സ്കൂളുകളിൽ 45 പോയന്‍റ് വീതം നേടി ജി.യു.പി.എസ് വെള്ളമുണ്ട, ഡബ്ല്യു.ഒ.യു.പി.എസ് മുട്ടിൽ എന്നിവർ ഓവറോൾ പങ്കിട്ടു. 28 പോയന്‍റ് നേടിയ ജി.യു.പി.എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. 18 പോയന്‍റുമായി എ.യു.പി.എസ് പടിഞ്ഞാറത്തറ മൂന്നാം സ്ഥാനം നേടി.
ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ സ്കൂളുകളിൽ 58 പോയന്‍റുമായി ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് ഓവറോൾ ചാമ്പ്യമാരായി. 45 പോയന്‍റുമായി ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടിൽ രണ്ടാം സ്ഥാനം നേടി. പനമരം ക്രസന്‍റ് പബ്ലിക് സ്കൂൾ 38പോയന്‍റ് നേടി മൂന്നാം സ്ഥാനം നേടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *