July 17, 2026

സിപിഎം കല്‍പ്പറ്റ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടം എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

0
IMG-20221211-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
.

കല്‍പ്പറ്റ: പ്രളയത്തില്‍ തകര്‍ന്നതിനെത്തുടര്‍ന്നു മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുനര്‍നിര്‍മിച്ച സിപിഎം കല്‍പ്പറ്റ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടം (ചാത്തോത്ത് അമ്മദ് സ്മാരക മന്ദിരം)  പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്യുമെന്നു ഏരിയ സെക്രട്ടറി വി. ഹാരിസ്, എം.ഡി. സെബാസ്റ്റ്യന്‍, പി.സി. ഹരിദാസ്, പി.എം. സന്തോഷ്‌കുമാര്‍, പി.ആര്‍. നിര്‍മല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വി.പി. ശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. മന്ദിരത്തിലെ പി.എ. മുഹമ്മദ് സ്മാരക ഡിജിറ്റല്‍ ലൈബ്രറി ഹാള്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. പി.എ. മുഹമ്മദിന്റെ ഫോട്ടോ പാര്‍ട്ടി സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രനും ചാത്തോത്ത് അമ്മദ്, എം. വേലായുധന്‍ എന്നിവരുടെ ചിത്രങ്ങള്‍ യഥാക്രമം എം. മധു, എം.ഡി. സെബാസ്റ്റ്യന്‍ എന്നിവരും അനാച്ഛാദനം ചെയ്യും. ഒ.ആര്‍. കേളു എംഎല്‍എ ഡിജിറ്റല്‍ ലൈബ്രറി സ്വിച്ച് ഓണ്‍ ചെയ്യും. ആലപ്പുഴ ഇപ്റ്റയുടെ കലാവിരുന്ന് ഉണ്ടാകും.
     
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *