June 6, 2026

അച്ചാണി കുടുംബശ്രീ ക്രിസ്തുമസ്‌ വരവേൽപ്പ് സംഗമം സംഘടിപ്പിച്ചു

0
IMG_20221211_123647.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: ആഗതമാകുന്ന ക്രിസ്തുമസിനെ വരവേറ്റുകൊണ്ട്  വെള്ളമുണ്ട കോക്കടവ്  അച്ചാണി കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ക്രിസ്തുമസ് കേക്ക് മുറിച്ച്‌കൊണ്ട്  ഉദ്‌ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം മേരി സ്മിത ജോയ് അധ്യക്ഷത വഹിച്ചു.
ഇന്ദുലേഖ.കെ,സൗമ്യ ദിലീഷ്,അച്ചാണി കുടുംബശ്രീ പ്രസിഡന്റ് വിജയ ദാസ്‌,സെക്രട്ടറി നസീമ ആലാൻ,കെ. ത്രേസ്യ ടീച്ചർ  തുടങ്ങിയവർ സംസാരിച്ചു.
യേശുദാസ് മെമ്മോറിയൽ ട്രസ്റ്റുമായി സഹകരിച്ചു നടത്തിയ സംഗമത്തോടനുബന്ധിച്ചു കുട്ടികളുടെ കലാ പരിപാടികളും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *