June 7, 2026

മനുഷ്യാവകാശ ദിനം ആഘോഷിച്ചു

0
IMG-20221212-WA00422.jpg
By ന്യൂസ് വയനാട് ബ്യൂറോ

 
ബത്തേരി : സുല്‍ത്താന്‍ബത്തേരി വയോജന പാര്‍ക്കില്‍ ഭിന്നശേഷിക്കാരോടൊപ്പം കേക്ക് കട്ട് ചെയ്തു ഹുമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ വിവിധ പരിപാടികളോടെ മനുഷ്യാവകാശ ദിനം ആഘോഷിച്ചു. ജില്ലാ പ്രസിഡണ്ട് റോയി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഓരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യ ദിനം എന്നും, ഇന്ന് നമ്മുടെ സമൂഹത്തില്‍ കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും, മനുഷ്യ അവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നോട്ടു വരണമെന്നും ഓര്‍മ്മപ്പെടുത്തി. തുടര്‍ന്ന് സംസ്ഥാന ജില്ലാ ഭാരവാഹികളായ കെ. ഷാജി . ജോസ് പുല്‍പ്പള്ളി ബിജു കാട്ടിക്കുളം കെ.അഷറഫ് . ഷിജി സാബു. ബീന ജോസ്, മേഘന തോമസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരിയിലെ താലൂക്ക് ഹോസ്പിറ്റലിലെ കിടപ്പുരോഗികളെ സന്ദര്‍ശിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു. ഷിജി സാബു സ്വാഗതവും, ബിജു ജോണ്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *