June 7, 2026

വധശ്രമം : പ്രതികൾക്ക് ഏഴ് വർഷം തടവ് ശിക്ഷ

0
IMG_20221214_224849.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : 2018 വർഷത്തിൽ മീനങ്ങാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതികളായ ,കൃഷ്ണഗിരി  കരയംകുന്ന് വീട്ടിൽ രാഹുൽ , കൃഷ്ണഗിരി കരയംകുന്ന് വീട്ടിൽ രവീന്ദ്രൻ രവീന്ദ്രൻ എന്ന ബാബു, എന്നിവരെ ഏഴ്  വർഷം കഠിനതടവിനും 35000/- രൂപ പിഴയോടുക്കുന്നതിനും  വയനാട് ജില്ല സെഷൻസ് കോടതി ശിക്ഷിച്ചു. 2018 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീനങ്ങാടി സ്വദേശിയായ പരാതിക്കാരനെ മുൻ വിരോധത്താൽ ബൈക്ക് തള്ളിമറിച്ചിട്ട് റോഡരികിലുണ്ടായിരുന്ന ട്രാഫിക് കോൺ ഉപയോഗിച്ച് അടിച്ചുകൊല്ലാൻ ശ്രമിച്ചു എന്നതാണ് കേസ് . കേസിലെ ഒന്നാം പ്രതി രാഹുൽ ഈ കേസിന്റെ വിചാരണക്കിടെ വാഹനപരിശോധന നടത്തുകയായിരുന്ന മീനങ്ങാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് തടസ്സം വരുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിലും നിരോധിത ലഹരിവരുന്നായ കഞ്ചാവ് കൈവശം വെച്ചതിന് സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത  കേസ്സിലും പ്രതിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *