July 16, 2026

കോവിഡ് ആഘാതം പ്രവാസികളില്‍’: സര്‍വ്വേ തുടങ്ങി

0
IMG-20221216-WA00432.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന 'കോവിഡ് മഹാമാരിയുടെ ആഘാതം മലയാളി പ്രവാസികളില്‍' സര്‍വ്വേ ജില്ലയില്‍ തുടങ്ങി. കോവിഡ് കാലത്ത് പ്രവാസികള്‍ നേരിട്ട വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ഗുണം കണ്ടുവെന്ന് വിലയിരുത്തുന്നതിനും കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ രഹിതരായി തിരിച്ചെത്തിയ ശേഷം മടങ്ങി പോകാന്‍ കഴിയാത്ത പ്രവാസി കളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്ന തിനുമാണ് സര്‍വേ നടത്തുന്നത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥരാണ് സര്‍വേ ചെയ്യുന്നത്. ജില്ലയിലെ തെരഞ്ഞെടുത്ത 24 സാമ്പിളുകളിലാണ് സര്‍വേ. ആദ്യഘട്ട വിവരശേഖരണം ഡിസംബറിലും രണ്ടാംഘട്ട വിവരശേഖരണം ജനുവരിയിലുമായി പൂര്‍ത്തീ കരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *