July 17, 2026

ഭീമൻ യന്ത്രങ്ങളുമായി വന്ന ലോറി വ്യാഴാഴ്ച ചുരം കയറും

0
IMG-20221220-WA00282.jpg
By ന്യൂസ് വയനാട് ബ്യൂറോ
താമരശ്ശേരി:മൂന്നുമാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന ഭീമൻ യന്ത്രങ്ങളുമായി വന്ന രണ്ട് ട്രെയ്ലർ ലോറികളുടെ തുടർയാത്രയ്ക്ക് സാധ്യതയൊരുങ്ങുന്നു. മറ്റ് പ്രതികൂലസാഹചര്യങ്ങളൊന്നുമില്ലെങ്കിൽ ട്രെയ്ലർ ലോറികളെ 22-ന് രാത്രി പതിനൊന്നുമണിക്കുശേഷം ചുരം പാത വഴി കടത്തിവിടാമെന്ന് താമരശ്ശേരി പോലീസ് ജില്ലാഭരണകൂടത്തെ അറിയിച്ചതായി റിപ്പോർട്ട്.
അന്ന് ചുരംപാതയിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തും.ചെന്നൈയിൽനിന്ന് മൈസൂർ നഞ്ചൻഗോഡിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായെത്തിയ ലോറികളാണ് ദിവസങ്ങളായി തടഞ്ഞിട്ടിരിക്കുന്നത്. ഇതിനകം ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതുപ്രകാരമുള്ള സത്യവാങ്മൂലം, 20 ലക്ഷം രൂപ കരുതൽ തുക തുടങ്ങിയവ ട്രാൻസ്പോർട്ട് കമ്പനി അധികൃതർ നേരത്തേ ഹാജരാക്കിയിരുന്നു.
വിദഗ്ധസമിതിയുടെ നിർദേശപ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തതായിപറയുന്നു മുണ്ട്..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *