April 20, 2024

ജില്ലയുടെ പാല്‍ സംഭരണം 253500 ലിറ്റര്‍

0
Img 20221223 190438.jpg
മീനങ്ങാടി : ജില്ലയില്‍ 56 ക്ഷീര സംഘങ്ങളിലായി പ്രതിദിനം 53500 ലിറ്ററോളം പാല്‍ സംഭരിക്കുന്നുണ്ട്. പാലുത്പ്പാദനത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് വയനാട്. ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതി, തീറ്റപ്പുല്‍കൃഷി വികസന പദ്ധതി, ക്ഷീര സംഘങ്ങള്‍ക്കുള്ള സഹായം, ഗ്രാമീണ വിഞ്ജാന വ്യാപന പ്രവര്‍ത്തനങ്ങള്‍, വയനാട് പാക്കേജ്, ഗുണ നിയന്ത്രണ ലാബ് ശാക്തീകരണം, കാലിത്തീറ്റ ധനസഹായം തുടങ്ങിയ പദ്ധതികളിലായി 3.96 കോടി രൂപ ജില്ലയില്‍ ചെലവഴിച്ചു. 9 കോടിയോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിനത്തിലും ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *