June 6, 2026

ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിന് ബസ്സ് അനുവദിച്ചു

0
IMG-20221224-WA00372.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിച്ച് കൊണ്ടരിക്കുന്ന ബഡ്‌സ് സ്‌കൂളിന് 2022-23 എം എല്‍ എ ആസ്തിവികസന ഫണ്ടില്‍ നിന്നും 21,37000 രൂപ ബസ്സ് വാങ്ങുന്നതിന് അനുവദിച്ചതായി ടി സിദ്ധിഖ് എം എല്‍ എ അറിയിച്ചു. കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി കേന്ദ്രമായി സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ബഡ്‌സ് സ്‌കൂളിനെ 2012 ല്‍ കല്‍പ്പറ്റ നഗരസഭ ഏറ്റെടുത്തിരുന്നു. പിന്നീട് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളായി ഉയര്‍ത്തുകയും ചെയ്ത സ്‌കൂളില്‍ നിലവില്‍ 48 കുട്ടികളും മൂന്ന് അധ്യാപകരും, മൂന്ന് അനധ്യാപകരും ഉള്‍പ്പെടുന്ന ഈ സ്‌ക്കൂളില്‍ നിയോജകമണ്ഡലത്തിലെ നാലു പഞ്ചായത്തുകളിലെ കുട്ടികള്‍ പഠിക്കുന്നുണ്ട്. നോണ്‍ മീല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉച്ചഭക്ഷണവും, ഗ്രാന്റും നല്‍കുന്ന സ്‌കൂളിന്റെ പ്രവര്‍ത്തനം നഗരസഭ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് മുന്നോട്ടു പോകുന്നത്. ക്ലാസ് മുറികളുടെ സൗകര്യ കുറവ്, ആവശ്യമായ കുട്ടികള്‍ക്ക് തെറാപ്പി ഉള്‍പ്പെടെ ചെയ്യുന്നതിന് പരിമിതികളുണ്ട്. ഇതിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും എം എല്‍ എ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *