ധാരണാപത്രത്തിൽ ഒപ്പുവെച്ചു

നടവയൽ: സി എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസും നടവയൽ കോ ഓപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റിയും നടവയലിന്റെ പ്രാദേശിക വിദ്യാഭ്യാസ, ഉദ്യോഗ, സാമൂഹ്യ മുന്നേറ്റത്തിന് കാരണമാകുന്ന വ്യത്യസ്ത പദ്ധതികളിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി വരും കാലങ്ങളിൽ ഇരു സ്ഥാപനങ്ങളും പരസ്പരം സഹകരിച്ചു കൊണ്ട് നടവയലിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാമൂഹ്യ വികസനത്തിനാവശ്യമായ ക്ലാസുകൾ, വ്യത്യസ്ത വിഷയങ്ങളിലുള്ള പരിശീലന പരിപാടികൾ, ഉദ്യോഗസംബന്ധമായ പദ്ധതികൾ തുടങ്ങിയവ സംഘടിപ്പിക്കും. ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിനു പ്രദേശത്ത് അനുകൂലമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. സി.എം കോളജിന്റെ പതിനഞ്ചാo വാർഷിക പദ്ധതികളുടെ കരട് ചർച്ചയുടെ ഭാഗമായി നടത്തിയ കോൺസെൻഷ്യോ 2022 പരിപാടിയിലായിരുന്നു ഔദ്യോഗിക ധാരണാപത്രത്തിന്റെ കൈമാറ്റ ചടങ്ങ്. മാനന്തവാടി ഡി.വൈ എസ് പി എ.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ ഡോ.എ പി ശരീഫ് അദ്ധ്യക്ഷത വഹിച്ചു. നടവയൽ കോ ഓപ്പറേറ്റിവ് എഡ്യുക്കേഷനൽ സൊസൈറ്റിയെ പ്രതിനിധീകരിച്ച് സൊസൈറ്റി വൈസ് പ്രസിഡന്റ് വിൻസെന്റ് തോമസ് സംസാരിച്ചു. കോളജ് ജാഗ്രതാ സമിതിയംഗം ഇവി.സജി, കോളേജ് വൈസ് പ്രിൻസിപ്പാൾ സഹദ് കെ. പി, ഐ ക്യു എസി കൺസൾട്ടൻ്റ് ഡോക്ടർ പി എ മത്തായി തുടങ്ങിയവർ ആശംസ അർപ്പിച്ചു. കൊമേഴ്സ് അധ്യാപികയും പരിപാടിയുടെ കോർഡിനേറ്ററുമായ ആയിഷ സ്വാഗതവും, അക്കാദമിക് കോർഡിനേറ്റർ പ്രൊഫ സുമയ്യ (കമ്പ്യൂട്ടർ സയൻസ്) നന്ദിയും അറിയിച്ചു.



Leave a Reply