ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ നേടി അലോന മരിയയും അക്ഷയയും
പുൽപ്പള്ളി : പുൽപ്പള്ളി വേലിയമ്പം ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അലോന മരിയ ബിനോയിയും അക്ഷയ എസ്. കുമാറും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ നേടി. അലോണ മരിയ പുൽപ്പള്ളി, ആലൂർക്കുന്ന് മുണ്ടപ്പള്ളി ബിനോയ് എം. പിയുടെയും, ഷൈനിയുടെയും മകളാണ്.സഹോദരങ്ങൾ : അയോൺ ജോസഫ്, അയോണ മരിയ . ഭൂദാനം അമ്പാട്ട് സജീവ് കുമാറിന്റെയും, ഗോപികയുടെയും മകളാണ് അക്ഷയ. എസ് കുമാർ.
സഹോദരി : അശ്വതി എ സ്. കുമാർ.
Leave a Reply