October 6, 2024

വൺവേയായി തിരിച്ച് വിട്ട റോഡ് ഗതാഗതയോഗ്യമാക്കണം

0
Img 20221228 Wa00152.jpg
മാനന്തവാടി: മാനന്തവാടി ടൗണിൽ റോഡ് പണി നടക്കുന്നതിനാൽ വാഹനങ്ങൾ വൺവേ സംവിധാനത്തിൽ തിരിച്ച് വിട്ട റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് കെ.ഡി.സി.ബി ആവശ്യപ്പെട്ടു. വൺവേ സംവിധാനത്തിൽ തിരിച്ച് വിട്ട കണിയാരം – ചൂട്ടക്കടവ് ഹൈസ്ക്കൂൾ റോഡ് പണി നടക്കുന്നതിനാൽ റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. ഇതിലൂടെ വാഹനങ്ങൾ ശരിയായ രീതിയിൽ ഓടിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. റോഡുകൾ വാഹനങ്ങൾ കടന്നു പോകാൻ കഴിയുന്ന രീതിയിൽ അറ്റകുറ്റ പണികൾ നടത്തണം. ചെറ്റപ്പാലം ബൈപ്പാസ് റോഡിൻ്റെ സ്ഥിതിയും ദയനീയമാണ്.ഈ രണ്ട് റോഡുകളും അധികൃതർ അറ്റകുറ്റപണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് കാരുണ്യ ഡ്രൈവേഴ്സ് ചങ്ക് ബ്രോസ് വയനാട് ജില്ലാ ട്രഷറർ അനിൽ കുമാർ വി.പി ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *