ക്ഷീര മേഖലയ്ക്ക് പുത്തനുണർവേകാൻ ക്ഷീര മിത്ര ലോൺ മേള
പുൽപ്പള്ളി : ക്ഷീര കർഷകർക്ക് ഒരു കോടി രൂപ വായ്പ ഒറ്റ ദിവസം കൊണ്ട് നൽകി കേരള ബാങ്ക് പുൽപള്ളി ശാഖ. പുല്പള്ളി ക്ഷീര സംഘത്തിൽ വെച്ചു നടന്ന ചടങ്ങിൽ ആണ് തുക വിതരണം ചെയ്തത്. ഈടില്ലാതെ രണ്ട് ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ ലഭ്യമാവുന്ന ക്ഷീര മിത്ര ലോൺ ആണ് വിതരണം നടത്തിയത്. ഇതിന് ഖാദി ബോർഡ് സബ്‌സിഡി അനുവദിക്കും.25 ശതമാനം മുതൽ 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും.പരിപാടി കേരള ബാങ്ക് ഡി ജി എം നവനീത് കുമാർ ഉദ്‌ഘാടനം ചെയ്തു. പുല്പള്ളി ക്ഷീര സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു.വിനോദ് (ഖാദി ബോർഡ് ),ജോഷി ചാരുവേലിൽ, മാത്യു മത്തായി,സനൽ കുമാർ,ടി ജെ ചാക്കോച്ചൻ, മോളി ജോർജ്, യു എൻ കുശൻ, എം ആർ ലതിക തുടങ്ങിയവർ സംസാരിച്ചു.കേരള ബാങ്ക് ഏരിയ മാനേജർ സുജാമണി പി പി സ്വാഗതവും ബ്രാഞ്ച് മാനേജർ വിജി മോൾ പി എസ് നന്ദിയും പറഞ്ഞു.
Leave a Reply