മാരക മയക്കുമരുന്നായ എക്സ്റ്റസി പിൽസ്സും കഞ്ചാവും കൈവശം വച്ച കുറ്റത്തിന് ആന്ധ്ര പ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു

മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ അതിമാരക മയക്കുമരുന്നായ എക്സ്റ്റസി പിൽസ് പിടികൂടി. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് എക്സൈസ് ഇൻറലിജൻസ് ടീമിനൊപ്പം നടത്തിയ വാഹന പരിശോധനയിൽ 3.44 ഗ്രാം എക്സ്റ്റൻസി പിൽസ് ഉം 5 ഗ്രാം കഞ്ചാവും കൈവശം വച്ച കുറ്റത്തിന് ആന്ധ്ര പ്രദേശ് സ്വദേശിയായ വീര റെഡ്ഡി( 26) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഈ മയക്ക് മരുന്ന് മോളി എന്നും അറിയപ്പെടുന്നു. 0.5 ഗ്രാം പോലും കൈവശം വയ്ക്കുന്നത് പത്തുവർഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ. ടി എക്സൈസ് ഇൻസ്പെക്ടർ സുനിൽ .എം.കെ പ്രിവന്റ്റ്റീവ് ഓഫീസർമാരായ അനിൽകുമാർ.ജി പ്രഭാകരൻ പി.കെ, അജീഷ് ടി.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ ബാലകൃഷ്ണൻ എം.കെ ശ്രീജ മോൾ അനിത എം എന്നിവർ പങ്കെടുത്തു.



Leave a Reply