താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് :മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി ബത്തേരി നഗരസഭ മുൻ ചെയർമാൻ ടി. എൽ സാബു
ബത്തേരി :താമരശേരി ചുരത്തിലെ ഗതാഗത കുരിക്കിന് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് സുൽത്താൻ ബത്തേരി നഗരസഭ മുൻ ചെയർമാൻ ടി എൽ സാബു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി അയച്ചു.കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള ഏക പാതയായ എൻ എച്ച് 766- ൽ വയനാടൻ ചുരത്തിൽ ഗതാഗത തടസ്സം നിത്യസംഭവവുമായി മാറിയിരിക്കുകയാണ് പ്രത്യേകിച്ച് വിശേഷ ദിവസങ്ങളിൽ അഞ്ചും അതിൽ കൂടുതലും മണിക്കൂറിലേറെ ചുരത്തിലെ ഗതാഗതം തടസ്സപ്പെട്ട് സ്ത്രീകളും, കുട്ടികളും, രോഗികളും എയർപോർട്ട് – ട്രെയിൻ യാത്രക്കാർ ഉൾപ്പെടെയുള്ളവരും ദുരിതയാതന അനുഭവിക്കുകയാണ്.കുരുക്കിൽ പെട്ട് ഭക്ഷണമോ, വെള്ളമോ കിട്ടാതെയും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലുമാണ് യാത്രക്കാർ.
വിശേഷ ദിവസങ്ങളിലും, തിരക്കുള്ള ദിവസങ്ങളിലും പകൽ സമയത്ത് ട്രക്, ചരക്കു ലോറികൾ, ടിപ്പർ ലോറികൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി യാത്രാവാഹനം ഒഴുകിയുള്ള വാഹനങ്ങൾക്ക് രാത്രിയിൽ മാത്രം ചുരത്തിലൂടെ കടന്നുപോകാനുള്ള കർശന നിയന്ത്രണം ചുരത്തിൽ പോലീസ് പെട്രോളിങ് കാര്യക്ഷമമായി ഏർപ്പെടുത്തണമെന്നും പരാതിയിൽ പറയുന്നു.കൂടാതെ ഗതാഗത വകുപ്പ്, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർക്കും, കോഴിക്കോട്-വയനാട് കലക്ടർമാർക്കും അദ്ദേഹം പരാതി നൽകി .
Leave a Reply