August 30, 2026

ചുരം ഗതാഗത കുരുക്ക് മുൻ നഗരസഭ അധ്യക്ഷൻ ടി. എൽ സാബുവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ നടപടി

0
IMG_20230105_101852.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ബത്തേരി നഗരസഭ മുൻ അധ്യക്ഷൻ ടി. എൽ സാബു  ചുരം ഗതാഗതക്കുരുക്കിനെതിരെ  മനുഷ്യാവകാശ കമ്മീഷന് നൽകിയ  പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ നടപടി എടുത്ത് ഉത്തരവിറക്കി.വയനാട് ചുരത്തിൽ വിശേഷദിവസങ്ങളിലും,  മറ്റും വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി  ഗതാഗത തടസ്സം പൂർണ്ണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നടപടിയിൽ പറയുന്നു.
 വയനാട്, കോഴിക്കോട് കലക്ടർമാരും, ജില്ലാ പോലീസ് മേധാവിമാരും, പ്രായോഗികവും ഫലപ്രദവുമായ സംവിധാനം കണ്ടെത്തി ഉടൻ നടപ്പിലാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ കലക്ടർമാരും, ജില്ലാ പോലീസ് മേധാവിമാരും 15 ദിവസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം എന്നും ഉത്തരവിലുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *