August 31, 2026

വനിതകൾക്ക് സംരംഭങ്ങൾ തുടങ്ങാനും നിലവിലുള്ളവ വിപുലപ്പെടുത്താനും സെമിനാർ

0
IMG_20230107_130756.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:വനിതകൾക്ക്  പുതിയ സംരംഭങ്ങൾ തുടങ്ങാനും നിലവിലുള്ളവ വിപുലപ്പെടുത്താനും,  വായ്പ പദ്ധതികളെ കുറിച്ചും അവ ലഭിയ്ക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ചും വിശദീകരിയയ്ക്കാൻ വിമൻ ചേംബർ ഓഫ്  കോമേഴ്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് സെമിനാർ സംഘടിപ്പിക്കും.
വനിതാ സംരംഭകരുടെ പ്രൊജക്ടുകൾക്കു  ഈടില്ലാതെയാണ് ബാങ്ക് വായ്പ നൽകുന്നത്. ചെറുകിട/ ഇടത്തരം വനിതാ സംരംഭകർക്ക്‌ പ്രയോജനപ്പെടുന്ന പരിപാടിയാണ് .വായ്പ നടപടികളുമായി ബന്ധപ്പെട്ട എല്ലാ  സംശയങ്ങളും ചോദിയ്കാനുള്ള അവസരവും ഉണ്ടാകും  . 
ജനുവരി 13  വെള്ളിയാഴ്ച രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടു വരെ കൽപ്പറ്റ വുഡ് ലാൻഡ്‌സ് ഹോട്ടലിലെ കോൺഫറൻസ് ഹാളിലാണ് സെമിനാർ.  
വായ്പ നടപടികളുമായി ബന്ധപ്പെട്ട എല്ലാ  സംശയങ്ങൾക്കും മറുപടി ലഭിക്കും. താൽപര്യമുള്ളവർ പേര്, അവർ പ്രവർത്തിക്കുന്നമേഖലഎന്നീ വിവരങ്ങൾ
 വാട്സപ്പ് ചെയ്യണം.
81569 29302
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *