January 31, 2023

ഫുട്ബോള്‍ സെലക്ഷന്‍ ട്രയല്‍സ് നാളെ

IMG-20230107-WA00262.jpg

 മുട്ടില്‍: മുട്ടില്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഫുട്ബോള്‍ പരിശീനത്തിനുള്ള ട്രയല്‍സ് നാളെ ജനുവരി 8 പകല്‍ 2.30 ന് കാക്കവയല്‍ ജി.എച്ച്.എസ് ഗ്രൗണ്ടില്‍ നടക്കും. ജനറല്‍ വിഭാഗത്തില്‍ 2011 ജനുവരി 1 നും 2014 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. എസ്.ടി വിഭാഗത്തില്‍ 2009 ജനുവരി 1 നും 2012 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരായിരിക്കണം. വയസ്സ് തെളിയിക്കുന്ന രേഖയോ ജനന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *