October 6, 2024

പ്രീമിയം ബ്രാൻഡ് കാപ്പിയുമായി കോഫി ബോർഡ് ഓൺലൈൻ വിപണിയിലേക്ക്

0
Img 20230107 Wa00302.jpg
കൽപ്പറ്റ: കാപ്പി കർഷകരെ സഹായിക്കാൻ ആഭ്യന്തര വിപണിയിൽ ഇടപെടുന്നതിൻ്റെ ഭാഗമായി പ്രീമിയം ബ്രാൻഡ് കാപ്പിയുമായി കോഫി ബോർഡ് ഓൺലൈൻ വിപണിയിലേക്ക് പ്രവേശിക്കുന്നു. കോഫി ബോർഡിൻ്റെ നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കോഫി ശാസ്ത്ര, ബാരിസ്റ്റ സ്കിൽസ്, സംരംഭകത്വ വികസനം, കാപ്പി ചെറുകിട വ്യാപാരം എന്നീ ആഭ്യന്തര വിപണി പ്രോത്സാഹന പദ്ധതികളാണ് കോഫി ബോർഡ് നടപ്പാക്കുന്നതെന്ന് കോഫി ബോർഡ് മെമ്പർ സുരേഷ് അരി മുണ്ട, ജോയിൻ്റ് ഡയറക്ടർ ഡോ.എം. കറുത്തമണി എന്നിവർ പറഞ്ഞു. അന്താരാഷ്ട്ര ഓൺലൈൻ വിപണന ശൃംഖലകളായ ആമസോൺ, ഫ്ളിപ്പ് കാർട്ട് എന്നിവ വഴി പ്രീമിയം ബ്രാൻഡ് കാപ്പി ലഭ്യമാക്കിയിട്ടുണ്ട്. ഭൗമ സുചിക പദവി ലഭിച്ച കൂർഗ് അറബിക്ക, വയനാട് റോബസ്റ്റ , ചിക്കമംഗ്ളൂർ അറബിക്ക, അറബിക്ക – റോബസ്റ്റ ബ്ലെൻഡ് എന്നീ കാപ്പി ഇനങ്ങൾ.കോഫീസ് ഓഫ് ഇന്ത്യ എന്ന ബ്രാൻഡിലും ലഭിക്കും. ഈ കാപ്പികളുടെ രുചിയിലൂടെ ഉപഭോക്താക്കളെ തൃപ്തി പ്പെടുത്താൻ മികച്ച കാപ്പിത്തോട്ടങ്ങളിൽ നിന്നുള്ള കാപ്പി ആണ് ബോർഡ് തിരഞ്ഞെടുക്കുന്നതെന്ന് ഇവർ പറഞ്ഞു. 
 ചെറുകിട സംരംഭകർക്ക് കോഫി റോസ്റ്റിംഗ്, ഗ്രൈൻഡിംഗ്, പാക്കിംഗ് തുടങ്ങിയ മേഖലകളിൽ സഹായം നൽകി വരുന്നുണ്ടന്നും ഇവർ പറഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *