August 29, 2026

ബഫർ സോണിൽ ആശങ്ക വേണ്ട: മന്ത്രി റോഷി അഗസ്റ്റിൻ

0
IMG-20230108-WA00182.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ബഫർ സോൺ വിഷയത്തിൽ ആശങ്കയക്ക് ഇടയാകേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൽ. സീറോ പോയിന്റ് നിലനിർത്തി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പുതിയ മാപ്പ് തയ്യാറാക്കി കൃത്യമായി ഫീൽഡ് സർവ്വേ നടത്തി കോടതിയെ ബോധ്യപ്പെടുത്തി പൊതുജനത്തിന്റെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു. മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളിയിലെ സുവർണ്ണജൂബിലി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു.
 ഒ. ആർ. കേളു എം എൽഎ, മാനന്തവാടി നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി,
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ചെയർമാൻ, കേരള സിറാമിക്സ് കെ.ജെ. ദേവസ്യ,
മാനന്തവാടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സഹ വികാരി ഫാ. എൽദോ മനയത്ത്, 
സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ഭദ്രാസന കൗൺസിൽ അംഗം ബേബി മേച്ചേരിപുത്തൻപുരയിൽ, ട്രസ്റ്റി ഷാജി മൂത്താശ്ശേരി,   സെക്രട്ടറി കുര്യാക്കോസ് വലിയപറമ്പിൽ എന്നിവർ പ്രസംഗിച്ചു. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *