September 5, 2026

പുഷ്പാര്‍ച്ഛനയും അനുസ്മരണവും സംഘടിപ്പിച്ചു

0
IMG_20230109_125803.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: പി.കെ.ഷൈബി പുഷ്പാര്‍ച്ഛനയും അനുസ്മരണവും സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും തവിഞ്ഞാലിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന പി.കെ.ഷൈബിയുടെ പണ്ട്രണ്ടാം ചരമ വാര്‍ഷികദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് തലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തലപ്പുഴ ടൗണിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ഛനയും അനുസ്മരണ സദസും സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസിസ് വാളാട് പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് നിധിന്‍ തലപ്പുഴ ആദ്ധ്യക്ഷത വഹിച്ചു. ജിജോ വരയാല്‍, പ്രതീപ് കമ്പമല,സിറാജുദ്ധീന്‍, സുജി ഇടിക്കര, പ്രകാശന്‍ തുടങ്ങിയവര്‍  നേതൃത്വം നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *