August 30, 2026

കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ മിനി ഉതുപ്പിനെ ആദരിച്ചു

0
IMG_20230110_110223.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കവയിത്രിയും  സാമൂഹ്യപ്രവര്‍ത്തകയുമായ മിനി ഉതുപ്പിനെ  മയിലമ്മ ഫൗണ്ടേഷന്‍ ആദരിച്ചു. സാമൂഹ്യരംഗത്തെ  പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദരവ് ലഭിച്ചത് . ഡോക്ടര്‍ ടി എം തോമസ് ഐസക്കില്‍ നിന്ന് മിനി ഉതുപ്പ് ആദവ് സ്വീകരിച്ചു. ചടങ്ങില്‍ മയിലമ്മ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.ആര്‍.അജയന്‍ മയിലമ്മ അനുസ്മരണ പ്രഭാഷണം നടത്തി.മാങ്കോട് രാധാകൃഷ്ണന്‍,  സൗമി മട്ടന്നൂര്‍,ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡന്റ് ബി രമേഷ്, ഫാദര്‍ ബേബിച്ചന്‍ ചാലില്‍,പി.വൈ അനില്‍ കുമാര്‍,മല്ലികാ വേണു കുമാര്‍,അഡ്വക്കേറ്റ് എം എ ഫ്രാന്‍സിസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *