August 29, 2026

കുരുന്നുകളെ വിസ്മയിപ്പിച്ച് ശദാബ്ദി മല്ലിക്

0
IMG_20230110_114315.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന : ജി എച്ച്  എസ് അച്ചൂരിൽ എളിമ കൊണ്ടും  പ്രതിഭ കൊണ്ടും കുരുന്നുകളെ വിസ്മയിപ്പിച്ച കലാ പ്രകടനം എസ് പി ഐ സി എം എ സി എ വൈ  എന്ന  സാംസ്‌കാരിക സംഘടനയുടെ പ്രതിനിധിയായി പ്രശസ്ത ഒഡീസി നർത്തകി ശദാബ്ദി മല്ലിക്  സ്കൂളിൽ കലാ പ്രകടനവും ഡെമോൺസ്‌ട്രേഷൻ ക്ലാസ്സും നൽകി.നൃത്തവും അഭിനയവും കൂടിചേരുമ്പോഴാണ് മികച്ച കലാ പ്രകടനങ്ങൾ ഉണ്ടാകുന്നതെന്നും വിദ്യാർത്ഥികൾക്ക് ശാസ്ത്രീയ നൃത്തം പരിശീലിക്കുക വഴി ചിന്താ ശക്തി വർധിപ്പിക്കാനും എപ്പോഴും ഉണർവോടെ ഇരിക്കാനും കഴിയുമെന്ന് നർത്തകി ശദാബ്ദി മല്ലിക് ഓർമപ്പെടുത്തി.
 ഭാഷയ്ക്ക് അതീതമായി അവർ കുട്ടികളോട് ഇടപെടുകയും സംസാരിക്കുകയും ചെയ്തു. എനിക്കും ഒന്ന് പഠിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഓരോരുത്തരുടെയും മനസ്സിൽ ആഗ്രഹത്തിന്റ മുദ്രകൾ വിടർത്തിയാണ്
ശദാബ്ദി മല്ലിക്   സ്കൂളിന്റെ പടിയിറങ്ങിയത്. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻ അംഗം, കൊൽകത്ത ദൂർ ദർശൻ കേന്ദ്ര ഒഡീസി ഡാൻസർ, എ ഗ്രേഡ് ആർട്ടിസ്റ്റ്, റിസേർച് സ്കോളർ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചു വരുന്ന ബഹുമുഖ പ്രതിഭയാണ് ശദാബ്ദി  മല്ലിക്. ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് രജനി പി എം , സ്റ്റാഫ് സെക്രട്ടറി രവികുമാർ കെ , മുൻ പിടിഎ  പ്രസിഡന്റ്  നജ്മുദ്ധീൻ എന്നിവർ ചേർന്ന്  ശദാബ്ദി മല്ലിക്ന് ഉപഹാര സമർപ്പണം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *