April 27, 2026

പൗര വിചാരണ യാത്ര നടത്തി

0
IMG-20230111-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ആഭിമുഖ്യത്തിൽ പൗര വിചാരണ യാത്ര നടത്തി .ഡി .സി .സി ജനറൽ സെക്രട്ടറി (ബ്ലാക്ക് പ്രസിഡൻ്റ് ഇൻ ചാർജ് ) അഡ്വ പി ഡി സജി നയിച്ച

“പൗര വിചാരണ യാത്ര”
 ചൊവ്വാഴ്ച പെരിക്കല്ലുരിൽ നിന്നാരംഭിച്ച് മുള്ളൻകൊല്ലി , കാപ്പിസെറ്റ് , പുൽപ്പള്ളി , നടവയൽ ,കേണിച്ചിറ , ഇരുളം , പാപ്ലശ്ശേരി , വാകേരി ,തുടങ്ങിയ പോയൻ്റുകളിൽ പര്യടനം നടത്തി മീനങ്ങാടിയിൽ സമാപിച്ചു .വനാതിർത്തികളിൽ ബഫർ സോൺ പുജ്യം പോയൻ്റായി നിലനിർത്തുക, എല്ലാ വിധ ജപ്തി നടപടികളും നിർത്തി വെക്കുക,
വന്യ മ്യഗ ശല്യത്തിന് ശാശ്വത പരിഹാരം ഉറപ്പ് വരുത്തുക,
വിലക്കയറ്റത്തിന് പരിഹാരം കാണുക,
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി സ്ഥിരത ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ജാഥയിൽ ചർച്ചാവിഷയമാക്കി ഉയർത്തി.ജാഥ ഉദ്ഘാടനം പെരിക്കല്ലൂരിൽ ഡിസിസി പ്രസിഡൻ്റ് എൻ ഡിഅപ്പച്ചൻ ഉദ്ഘാടനം ചെയ്തു . പിഡി സജി അദ്ധ്യക്ഷത വഹിച്ചു.ഡിസിസി ഭാരവാഹികളായ എൻ യു ഉലഹന്നാൻ,പി എം സുധാകരൻ , ഡി പി രാജശേഖരൻ,നിസി അഹമ്മദ് ,നിഷാന്ദ് കാട്ടിക്കുളം , മണ്ഡലം പ്രസിഡൻ്റ് വർഗീസ് മുരിയൻകാവിൽ ,ടി എസ് ദിലീപ്കുമാർ , ഷിജു പൗലോസ് .അതുൽ തോമസ്, ലിസി സാബു , ഗിരിജ കൃഷ്ണൻ,ബിന ജോസ്, എന്നിവർ പ്രസംഗിച്ചു . വിവിധ ജാഥാ കേന്ദ്രങ്ങളിൽ പൂതാടി മണ്ഡലം പ്രസിഡൻ്റ് നാരായണൻ നായർ , ഇരുളം മണ്ഡലം പ്രസിഡൻ്റ് രംഘനാഥൻ ,വാകേരി മണ്ഡലം പ്രസിഡൻ്റ് സണ്ണി സെബാസ്റ്റ്യൻ ,പുൽപ്പള്ളി മണ്ഡലം പ്രസിഡൻ്റ് വി എം പൗലോസ് മീനങ്ങാടി മണ്ഡലം പ്രസിഡൻറ് വിശ്വനാഥൻ തുടങ്ങിയവർ അദ്ധ്യക്ഷത വഹിച്ചു .
  കെ. കെ മോഹൻദാസ് 
സി പി കുര്യാക്കോസ് .മൃ ണാളിനി, ഐബി , വിൻസൻ്റ് നടവയൽ , മേഴ്സി സാബു , രാഘവൻ വാകേരി ,തുടങ്ങിയവർ സംസാരിച്ചു.
സമാപന സമ്മേളനം
മിനങ്ങാടിയിൽ 
 കെ പി സി സി നിർവ്വാഹക സമിതി അംഗം കെ. എൽ പൗലോസ് ഉദ്ഘാടനം ചെയ്തു. അഡ്വ : പി ഡി സജി അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗങ്ങളായ ദിനേശ് പെരുമണ്ണ ,കെ. ഇ വിനയൻ ,എൻ. യു ഉലഹന്നാൻ , നിസി അഹമ്മദ് , നിഷാന്ദ് , വിശ്വനാഥൻ മിനങ്ങാടി, കെ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *