August 6, 2026

പനമരം പുഴയിൽ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

0
IMG-20230111-WA00282.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം പരക്കുനി പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. പനമരം പരക്കുനി കോളനിയില സരിത (40) ക്കാണ് പരിക്കേറ്റത്.സരിതയും സഹോദരിയും കൂടെ ഉച്ചക്ക് 12.30 ഓടെ തുണിയലക്കാന്‍ പുഴയില്‍ പോയപ്പോള്‍ ആയിരുന്നു സംഭവം. വെള്ളത്തിനടിയില്‍ നിന്നും മുതല പെട്ടന്ന് ഉയര്‍ന്ന് വന്ന് കൈക്ക് കടിക്കുകയായിരുന്നുവെന്നും, പെട്ടന്ന് കൈ കുടഞ്ഞതിനാല്‍ കൂടുതല്‍ പരിക്ക് പറ്റിയില്ലെന്നും സരിത പറഞ്ഞു. മുതല വാല് കൊണ്ട് കൈക്ക് അടിക്കുകയും ചെയ്തതായി ഇവര്‍ പറയുന്നു. തുടര്‍ന്ന് സരിതയെ പനമരം സി എച്ച് സി യില്‍ പ്രവേശിപ്പിച്ചു.ആദ്യമായാണ് പനമരം പുഴയില്‍ മുതലയുടെ ആക്രമണം ഉണ്ടാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *