August 6, 2026

കടുവയുടെ ആക്രമണത്തിൽ കർഷകന്റെ മരണം ഏറെ ദു:ഖകരം :പി.ജെ ജോസഫ്

0
IMG_20230113_163447.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു എന്നത് ഏറെ ദു:ഖകരമായ സംഭവമാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്. മാനന്തവാടി പുതുശ്ശേരിൽ തോമസ് ആണ് മരണപ്പെട്ടത്. വന്യമൃഗ ആക്രമണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സംരക്ഷണം നൽകാൻ അടിയന്തര നടപടി സർക്കാർ സ്വീകരിക്കണം. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 8827 പേർക്ക് വന്യമൃഗ ആക്രമണം ഏൽക്കുകയും, 122 പേർക്ക് മരണം സംഭവിക്കുകയും ചെയ്തതായി വനം മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. തോമസിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകാനും സർക്കാർ തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *