April 26, 2024

വയനാട് മെഡിക്കൽ കോളേജിൻ്റെ ബോർഡ് പിഴുത് മാറ്റണം: കോൺഗ്രസ്

0
Img 20230113 163245.jpg
മാനന്തവാടി:വയനാട് മെഡിക്കൽ കോളേജിൻ്റെ ബോർഡ് പിഴുത് മാറ്റണമെന്ന് കോൺഗ്രസ്. വയനാട് അടുത്ത പത്ത് വർഷം കൊണ്ട് മനുഷ്യന് ജീവിക്കാൻ പറ്റാത്ത വിധം വന്യ മൃഗങ്ങളുടെ ആവാസ കേന്ദ്രമായി മാറാൻ സാധ്യതയാണ് പുതുശ്ശേരി സംഭവത്തോടെ പുറത്ത് വരുന്നതെന്ന് പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കടുവയുടെ അക്രമത്തിൽ ഗുരുതര പരിക്ക് പറ്റിയ തോമസിന് വിദഗ്ദ ചികിൽസ നൽക്കാൻ കഴിയാത്ത വയനാട് മെഡിക്കൽ കോളേജിൻ്റെ ബോർഡ് പിഴുത്  മാറ്റാൻ സമയമായെന്നും ഒരു മെഡിക്കൽ കോളേജിൽ നിന്നും മറ്റൊരു മെഡിക്കൽ കോളേജിലേക്ക് രോഗികളെ റഫർ ചെയ്യുന്നത് ഇന്ത്യയിലെ തന്നെ ആദ്യ സംഭവമാണെന്നും യോഗം വിലയിരുത്തി.
താമരശ്ശേരി ചുരത്തിലെ ഗതാഗത സ്തംഭനം മനുഷ്യജീവന് പോലും ഭീഷണിയായ സാഹചര്യത്തിൽ ചുരം ബന്ദൽ റോഡ് ചർച്ച ചെയ്യപ്പെടുകയാണ്.”ഭരണകൂടമേ. കണ്ണ് തുറക്കൂ. എന്ന മുദ്രാവാക്യം ഉയർത്തി അനിശ്ചിതകാല സമരം തുടങ്ങുവാൻ യോഗം തീരുമാനിച്ചു.
കൊല്ലപ്പെട്ട തോമസിൻ്റെ കുടുംബത്തിന് മതിയായ നഷ്ട പരിഹാരവും ജോലിയും എന്ന ആവശ്യം പരിഗണിക്കുന്നത് വരെ മൃതദേഹം സംസ്കരിക്കില്ല എന്ന കുടുംബത്തിൻ്റെയും നാട്ടുകാരുടെയും തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു.
പ്രസിഡണ്ട് കമ്മന മേഹനൻ അദ്ധ്യക്ഷത വഹിച്ചു. ഷാജി ജേക്കബ്, ടി.കെ.മമ്മൂട്ടി, വാസു അമ്മാനി ,സാമ്പു നീർവാരം, ലത്തീഫ് ഇമിനാ ണ്ടി, തോമസ് വലിയപടിക്കൽ, അനിൽ പനമരം, ഷിജു എച്ചോം,യൂസ്ഫ് പി.കെ, സെമ്പാസ്റ്റ്യൻ വെള്ളാകുഴി എന്നിവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *