ജില്ല എക്സൈസ് കലാ-കായിക മേള സമാപിച്ചു

മീനങ്ങാടി: വയനാട് ജില്ലാ എക്സൈസ് കായിക മേള മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലും കലാമേള 15.01.2023 ന് മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ബി.എഡ് സെന്ററിലും നടന്നു. നാല് സോണുകളായാണ് മത്സരം നടന്നത്. മാനന്തവാടി മേഖല ഒന്നാം സ്ഥാനവും ബത്തേരി മേഖല രണ്ടാം സ്ഥാനവും നേടി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയൻ സമാപന യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ സമ്മാന വിതരണം നടത്തി. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ ടി .പി . ഷിജു ആശംസ അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർമാരായ എ.ജെ ഷാജി, അശോക് കുമാർ .എസ് , കെ.എസ്.ഇ.എസ്.എ. ജില്ലാ പ്രസിഡണ്ട് ജിനോഷ് പി.ആർ. എന്നിവർ സംസാരിച്ചു.



Leave a Reply