June 6, 2026

കേണിച്ചിറ പള്ളിയിൽ തിരുനാൾ നാളെ ആരംഭിക്കും

0
IMG-20230118-WA00322.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ സെബസ്ത്യാനോസിന്റെ തിരുനാളിന് നാളെ വൈകുന്നേരം 4.30ന് വികാരി ഫാ.ജോഷി തോമസ് പുൽപ്പയിൽ കൊടിയേറ്റും. നാല് ദിവസങ്ങളിലായിട്ടാണ് തിരുനാൾ കർമ്മങ്ങൾ നടക്കുന്നത്.എല്ലാദിവസവും വൈകുന്നേരം നാലിന് ജപമാല,4.30 ന് തിരുനാൾ കുർബാന. 20 ന് വൈകുന്നേരം ആറു മണിക്ക് നടക്കുന്ന പൊതുസമ്മേളനം എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബു അധ്യക്ഷത വഹിക്കും. തുടർന്ന് ഭക്തസംഘടനകളുടെ വാർഷികം, കരോക്കെ ഗാനമേള.
21 ന് തിരുനാൾ കുർബാനയ്ക്ക് ശേഷം 6.30ന് കേണിച്ചിറ ടൗൺ കപ്പേളയിലേക്ക് പ്രദക്ഷിണം, ആശീർവ്വാദം.22 ന് രാവിലെ 7 മണിക്ക് നടക്കുന്ന തിരുനാൾ കുർബാന,ലദീഞ്ഞ്, പ്രദക്ഷിണം, ആശീർവ്വാദം, സ്നേഹവിരുന്ന്. ഫാ. ജോർജ് കുഴിവിളയിൽ, ഫാ.ജോസ് മൊളേപറമ്പിൽ,ഫാ.ജോയ്സ് പൂതക്കുഴി എന്നിവർ കുർബ്ബാനകൾക്ക് കാർമികത്വം വഹിക്കും. 12.30 ന് ആശീർവാദത്തോടെ തിരുനാൾ സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *