April 2, 2023

കുടുംബശ്രീ അയല്‍കൂട്ട സംഗമം നടത്തി

IMG-20230128-WA00932.jpg
മീനങ്ങാടി :കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ജില്ലയിലെ പതിനായിരം അയല്‍കൂട്ടങ്ങളും എകദിന യോഗം ചേര്‍ന്നു. മീനങ്ങാടി സിഡിഎസില്‍ സംഘടിപ്പിച്ച അയല്‍ക്കൂട്ട സംഗമത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു പങ്കെടുത്തു. തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷന്‍മാര്‍, ജന പ്രതിനിധികള്‍, സിഡിഎസ് ഭാരവാഹികള്‍, പൗര പ്രമുഖര്‍, കുടുംബശ്രീ ജീവനക്കാര്‍, കുടുംബശ്രീ സപോര്‍ട്ടിംഗ് അംഗങ്ങള്‍ എന്നിവരും വിവിധ ഇടങ്ങളില്‍ പങ്കാളികളായി. സ്ത്രീ സുരക്ഷ, പരിസര ശുചിത്വം, മുന്നോട്ടുളള കുടുംബശ്രീയുടെ പ്രവര്‍ത്തന രൂപ രേഖ എന്നിവ സംഗമങ്ങളില്‍ ചര്‍ച്ചയായി. അയല്‍കൂട്ട അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാ പരിപാടികളും നടന്നു. ജില്ലയില്‍ 27 സി.ഡി.എസുകളില്‍ നിന്നായി ഒരു ലക്ഷത്തിനാല്‍പതിനായിരം അംഗങ്ങള്‍ യോഗങ്ങളില്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *