കൊളഗപ്പാറ വാഹനാപകടത്തിൽ നാല് വയസ്സുകാരി മരിച്ചു

കോളഗപ്പാറ : കൊളഗപ്പാറയില്‍ വാഹനപകടത്തില്‍ നാല് വയസുകാരി മരിച്ചു. അരീക്കോട് കമലാലയം റെജിയുടേയും ശ്രുതിയുടേയും മകള്‍ അനിഖ (4) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച കാറിടിച്ചായിരുന്നു അപകടം. അപകടത്തില്‍ റെജി ഭാര്യ ശ്രുതി എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചീരാലിലെ ബന്ധു വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.



Leave a Reply