ജില്ലാ സബ്ജൂനിയർ ത്രോബോൾ : പനമരം ജി എച്ച് എസ് എസ് റണ്ണർഅപ്പ്

പനമരം : ബത്തേരി ആനപ്പാറ ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് നടന്ന ജില്ലാ സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പനമരം ജിഎച്ച്എസ്എസ് റണ്ണർ അപ്പ് ആയി. ഫൈനലിൽ ആനപ്പാറ ജിഎച്ച്എസ്എസിനോടാണ് പരാജയപ്പെട്ടത് .പനമരം ഹൈസ്കൂളിലെ കായികാധ്യാപകരായ ടി നവാസ് ,കെ നീതു എന്നിവരുടെ കീഴിലാണ് പനമരം സ്കൂൾ പരിശീലനം നടത്തുന്നത്. കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന ത്രോബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള വയനാട് ജില്ലാ ടീമിലേക്ക് പനമരം സ്കൂളിലെ എട്ട് വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു.



Leave a Reply