സാക്ഷരത തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന സാക്ഷരത നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കണ്ടറി തുല്യതാ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 15 വരെ ഫൈനില്ലാതെ രജിസ്‌ട്രേഷന്‍ നടത്താം. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരം തുല്യതക്ക് രജിസ്റ്റര്‍ ചെയ്യാം. 2019 വരെ എസ്.എസ്.എല്‍.സി എഴുതി ഉന്നത പഠനത്തിന് അര്‍ഹത നേടാന്‍ കഴിയാത്തവര്‍ക്ക് 2023 – 2024 അക്കാദമിക വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 1950 രൂപയാണ് പഠനത്തിനായി ചെലവ് വരുന്നത്.
പത്താം തരം വിജയിച്ച 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. ഹയര്‍ സെക്കണ്ടറിക്ക് 2600 രൂപയാണ് ഫീസ്. പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ് ജെന്‍ഡര്‍മാര്‍ എന്നിവര്‍ക്ക് ഫീസ് നല്‍കേണ്ടതില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പും ലഭിക്കും. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിജയികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടര്‍പഠന സ്‌കോളര്‍ഷിപ്പും നല്‍കും. തുടര്‍ പഠനത്തിനും, ജോലിക്കും ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാം. വിശദവിവരങ്ങള്‍ക്ക് സാക്ഷരതാമിഷന്‍ ജില്ലാ ഓഫീസ്, തുടര്‍വിദ്യാ കേന്ദ്രം പ്രേരക്മാര്‍ എന്നിവരുമായി ബന്ധപ്പെടുക. ഫോണ്‍: 04936 202091.



Leave a Reply