കെ എസ് എസ് പി എ. പഞ്ചദിന സത്യാഗ്രഹം ആരംഭിച്ചു

കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ആഹ്വാനപ്രകാരം, സംസ്ഥാനതല സമരത്തിന്റെ ഭാഗമായി വയനാട് കളക്ടറേറ്റിനു മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ആദ്യദിവസം നടന്നു. തടഞ്ഞുവെച്ച പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഉടനെ അനുവദിക്കുക, തടഞ്ഞുവെച്ച 11% ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഔട്ട് പേഷ്യന്റ് വിഭാഗത്തിനും അനുവദിക്കുക, കൂടുതല്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടന്ന സത്യാഗ്രഹ സമരം ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വേണു ഗോപാല്‍ എം കീഴ്‌ശ്ശേരി അധ്യക്ഷത വഹിച്ചു. വിപിനചന്ദ്രന്‍ മാസ്റ്റര്‍, ജി വിജയമ്മ ടീച്ചര്‍,സി ജോസഫ്,സണ്ണി ജോസഫ്, കെ ശശികുമാര്‍, കെ കെ കുഞ്ഞമ്മദ്,രമേശന്‍ മാണിക്യന്‍, ഗ്രേസി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. സത്യഗ്രഹ സമരത്തിന് കെ സുരേന്ദ്രന്‍, ജോര്‍ജ് എന്‍ ഡി, പി കെ സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Leave a Reply