ദേശീയ ഗോപാല്‍ രത്‌ന അവാര്‍ഡ് നേടിയ പി.ടി ബിജുവിനെ ആദരിച്ചു

മാനന്തവാടി: രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതിക്ക് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ദേശീയ ഗോപാല്‍ രത്‌ന അവാര്‍ഡ് കരസ്ഥമാക്കിയ മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡണ്ട് പി.ടി ബിജുവിനെ മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി ആദരിച്ചു. മാനന്തവാടി വ്യാപാര ഭവനില്‍ നടന്ന സ്വീകരണ യോഗത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍ അധ്യക്ഷതവഹിച്ചു. ജന. സെക്രട്ടറി പി.വി മഹേഷ്, ട്രഷറര്‍, എന്‍.പി. ഷിബി, എം.വി. സുരേന്ദ്രന്‍, സി.കെ.സുജിത്ത്, എം.കെ.ഷിഹാബുദ്ദീന്‍, കെ.എക്‌സ് ജോര്‍ജ്, എന്‍ വി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് വിംഗ് പ്രസിഡണ്ട് റോബി ചാക്കോ ഷാള്‍ അണിയിച്ച് ആദരിച്ചു.



Leave a Reply